തിരുവനന്തപുരം: തിരുവനന്തപുരം മേയറുടെ കത്ത് വിവാദത്തില്‍ ഒറിജിനല്‍ പകര്‍പ്പ് കണ്ടെത്താന്‍ സാധിക്കാതെ ക്രൈംബ്രാഞ്ച്. കത്തിന്റെ സ്‌ക്രീന്‍ ഷോട്ട് മാത്രമാണ് ലഭിച്ചതെന്നും യഥാര്‍ത്ഥ പകര്‍പ്പ് കിട്ടിയാല്‍ മാത്രമേ അന്വേഷണം തുടരാനാകു എന്നും ക്രൈംബ്രാഞ്ച് പറയുന്നു. കത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ തനിപകര്‍പ്പ് കിട്ടണം. എന്നാല്‍ കത്ത് നശിപ്പിക്കപ്പെട്ടോ എന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ചിന് സംശയം നിലനില്‍ക്കുന്നുണ്ട്.
കത്തിന്റെ യഥാര്‍ത്ഥ പകര്‍പ്പ് ലഭിക്കാത്തതിനാല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാന്‍ കഴിയാതെ മുട്ടി നില്‍ക്കുകയാണ് അന്വേഷണ സംഘം. കൂടുതല്‍ അന്വേഷണം തുടരണമെങ്കിലും കത്ത് കണ്ടത്തേണ്ടത് അനിവാര്യമാണ്. ഇപ്പോഴത്തെ അന്വേഷണം മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്.