തിരുവനന്തപുരം കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. മെഡിക്കല്‍ കോളജില്‍ നിന്ന് ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യ്‌തേക്കും. ഡിസ്ചാര്‍ജ് ചെയ്താല്‍ മാത്രമേ പൊലീസിന് തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാകൂ.
അഫാനെതിരെ അനുജന്‍ അഫ്‌സാനെയും സുഹൃത്ത് ഫര്‍സാനെയും കൊലപ്പെടുത്തിയ കേസില്‍ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലീസ് നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യ സാജിതയെയും കൊലപ്പെടുത്തിയ കേസില്‍ ഇനിയും അറസ്റ്റ് രേഖപ്പെടുത്താനുണ്ട്.