തിരുവനന്തപുരം കൂട്ടക്കൊല; അഫാന്‍ ആദ്യം കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നത് ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയെ

തിരുവനന്തപുരം കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ആദ്യം കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നത് മറ്റൊരു പെണ്‍കുട്ടിയെ ആയിരുന്നുവെന്ന് സൂചന. പിതൃമാതാവിനെയും ബന്ധുവായ പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം തട്ടിയെടുക്കാനായിരുന്നു അഫാന്റെ ലക്ഷ്യം.

പെണ്‍കുട്ടിയോട് മാല കടമായി വേണമെന്നും ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാല്‍ മതിയെന്നും പറഞ്ഞിരുന്നു. എന്നാല്‍ കടം നല്‍കാന്‍ പറ്റില്ലെന്നറിയിച്ച് പെണ്‍കുട്ടി ഒഴിഞ്ഞു മാറുകയായിരുന്നു. മാതാവ് ഷെമിയെക്കൊണ്ടും പെണ്‍കുട്ടിയില്‍നിന്ന് മാല വാങ്ങാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് പിതൃമാതാവിലേക്കെത്തുന്നത്. രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് അഫാനെ ഇന്നലെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയിരുന്നു. അടുത്ത കേസിന്റെ തെളിവെടുപ്പിനായി വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങാനാണ് വെഞ്ഞാറമൂട് പൊലീസിന്റെ തീരുമാനം.

ഫെബ്രുവരി 24-നായിരുന്നു തിരുവനന്തപുരം കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

webdesk18:
whatsapp
line