തിരുവനന്തപുരം: കൊല്‍ക്കത്ത-തിരുവനന്തപുരം വണ്‍ സ്‌റ്റോപ്പ് പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ചെന്നൈ വഴിയാണ് വിമാനം സര്‍വീസ് നടത്തുന്നത്. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ നേരത്തേ സഞ്ചരിക്കാന്‍ വേണ്ടിയിരുന്ന ഏഴര മണിക്കൂര്‍ യാത്രാസമയം 4.30 മണിക്കൂറായി കുറയും.
തിരുവനന്തപുരത്തെ ആഭ്യന്തര ടെര്‍മിനലില്‍നിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെടുന്ന വിമാനം (6E-6169) വൈകിന് 6 മണിക്ക് കൊല്‍ക്കത്തയില്‍ എത്തും. കൊല്‍ക്കത്തയില്‍നിന്നുള്ള മടക്ക വിമാനം(6E-563) രാവിലെ 8.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് തിരുവനന്തപുരത്തെത്തും.
നേരത്തേ യാത്രക്കാര്‍ രണ്ട് വിമാനങ്ങള്‍ ആശ്രയച്ച് പോയിരുന്ന യാത്രയാണ് ഒറ്റ വിമാനത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.