തിരുവനന്തപുരം കല്ലറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ലഹരിയില്‍ യുവാക്കളുടെ പരാക്രമം. കല്ലറ സ്വദേശികളായ അരുണ്‍, ശ്യാം എന്നിവരാണ് അതിക്രമം കാണിച്ചത്. ആശുപത്രി ജീവനക്കാര്‍ക്ക് നേരെ യുവാക്കള്‍ കത്തിവീശിയതോടെ ഭയന്ന ജീവനക്കാര്‍ ഇറങ്ങിയോടി. വനിതാ ഡോക്ടര്‍ ഭയന്ന് ശുചിമുറിയില്‍ ഒളിച്ചിരുന്നു. ആശുപത്രി യുവാക്കള്‍ അടിച്ച് തകര്‍ത്തു. തുടര്‍ന്ന് പൊലീസ് എത്തി പ്രതികളെ പിടികൂടി.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. തലയ്ക്ക് മുറിവേറ്റ നിലയിലായിരുന്നു യുവാക്കള്‍ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. ലഹരിയില്‍ ആശുപത്രി ജീവനക്കാര്‍ക്ക് നേരെ ഇരുവരും കത്തി വീശി പരാക്രമം നടത്തുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ ഇറങ്ങിയോടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇതിനിടെ യുവാക്കള്‍ ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ചു. പൊലീസിനേയും യുവാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഏറെ പരിശ്രമിച്ചാണ് പൊലീസ് സംഘം യുവാക്കളെ കീഴ്പ്പെടുത്തിയത്. യുവാക്കളുടെ അറസ്റ്റഅ പൊലീസ് രേഖപ്പെടുത്തി.