തിരുവനന്തപുരം നെടുമങ്ങാടുള്ള വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 4 പേരെ അറസ്റ്റ് ചെയ്ത് പോലീസ്.
മഞ്ചപേരുമലുള്ള സുല്‍ഫിക്കര്‍, അനിയന്‍ സുനീര്‍, പത്താംകല്ല് സ്വദേശികളായ ഷാജി, അയൂബ് തുടങ്ങിയവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച ബൊലേറോ വാഹനവും കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ 4 പേരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ചിക്കന്‍ കടയിലെ ജീവനക്കാരനായ 18 കാരന്‍ അബ്ദുല്‍ മാലികിനെ ജീപ്പില്‍ കയറ്റി കൊണ്ടുപോയ ശേഷം സംഘം ക്രൂരമായി മര്‍ദിച്ചത്. അബ്ദുല്‍ മാലിക്ക് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് ആളുമാറി തന്നെ സംഘം മര്‍ദിച്ചുവെന്നാണ്. അക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട് പൊലീസ്.