X

തിരുവനന്തപുരത്ത് ആവേശം നിറച്ച് എം എല്‍ എമാരുടെ ഫുട്‌ബോള്‍ മല്‍സരം

തിരുവനന്തപുരത്ത് ആവേശം നിറച്ച് എം എല്‍ എമാരുടെ ഫുട്‌ബോള്‍ മല്‍സരം. മന്ത്രി എം ബി രാജേഷ് നയിച്ച അര്‍ജന്റീനയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിച്ച ബ്രസീലും തമ്മിലായിരുന്നു മത്സരം. 4-2 നു അര്‍ജന്റീന ജയിച്ചു.

ജയവും തോല്‍വിയുമല്ല കാര്യം.എന്നും ഞാന്‍ ബ്രസീല്‍ ആരാധകനാണ്.ഇത് എം.എല്‍.എമാര്‍ തമ്മിലുള്ള ബലാബലമല്ല. ബ്രസീലും അര്‍ജന്റീനയുമായുള്ള ഫുട്‌ബോള്‍ ആവേശമാണ്, മല്‍സരത്തിന് ശേഷം വി.ഡി സതീശന്‍ പ്രതികരിച്ചു.

മനസുകൊണ്ട് എന്നും അര്‍ജന്റീനയ്‌ക്കൊപ്പമാണെന്ന് മന്ത്രി എം ബി രാജേഷ്. നിയമസഭാംഗങ്ങള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തില്‍ മെമ്പേഴ്‌സ് അര്‍ജന്റീനാ ടീമിന്റെ ക്യാപ്റ്റനാകാനുള്ള ക്ഷണം അതിനാല്‍ തന്നെ ആവേശകരമായിരുന്നു. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള ബ്രസീല്‍ ടീമായിരുന്നു എതിരാളികള്‍. 4-2ന്റെ ഉജ്വലവിജയം അര്‍ജന്റീന സ്വന്തമാക്കി. അര്‍ജന്റീനയ്ക്ക് വേണ്ടി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ടി സിദ്ദിഖ്, കെ വി സുമേഷ്, എം വിജിന്‍ എന്നിവരും ബ്രസീലിന് വേണ്ടി കെ ടി ജലീല്‍, എം എസ് അരുണ്‍ കുമാര്‍ എന്നിവരും ഗോള്‍ നേടി. കെ വി സുമേഷാണ് മത്സരത്തിലെ താരം. ബ്രസീലിന്റെ ഗോള്‍വല കാക്കാന്‍ കോങ്ങാട് എംഎല്‍എ ശാന്തകുമാരിയും കളത്തിലിറങ്ങി. മെമ്പേഴ്‌സ് കപ്പിലെപ്പോലെ ലോകകപ്പിലും അര്‍ജന്റീനയ്ക്ക് ജയിക്കാനാകട്ടെ മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമയി ദ ഫോര്‍ത്ത് ചാനലാണ് കളി ഒരുക്കിയത്.

Test User: