X

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പില്‍ ആദ്യ അറസ്റ്റ്; ഒളിവിലായിരുന്ന ജീവനക്കാരന്‍ പിടിയില്‍

തിരുവന്തപുരം കോര്‍പ്പറഷേനിലെ നികുതി തട്ടിപ്പ് കേസില്‍ ഒരാള്‍ അറസറ്റില്‍.ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അസിറ്റന്റ് ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒളിവിലായിരുന്നു.എന്നാല്‍ പോലീസിന്റെ അന്വേഷണം വഴി ഇന്ന് പുലര്‍ച്ചയോടെയാണ് പിടികൂടിയത്.

വിവിധ സോണല്‍ ഓഫീസുകളില്‍ നിന്നായി 33 ലക്ഷത്തോളം രുപ വെട്ടിപ്പ്് നടത്തിയതായി ഓഡിറ്റ് സംഘം കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്ന് ഇയാളെ നഗരസഭ സസ്‌പെന്റ് ചെയുകയും ചെയ്തിരുന്നു.വിവിധ ഇനങ്ങളില്‍ ജനങ്ങള്‍ അടച്ച നികുതി പണം ഇയാള്‍ തിരുമറി നടത്തുകയായിരുന്നു.

 

 

 

 

 

Test User: