തിരുവനന്തപുരം: മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അഞ്ച് മരണം. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം കല്ലമ്പലം തോട്ടക്കാടാണ് സംഭവം. കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. മരിച്ച വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റിവന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരുഭാഗം തീപിടിക്കുകയും ചെയ്തു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കല്ലമ്പലത്തെ സ്വകാര്യ ആസ്പത്രിയിലുമാണുള്ളത്.