X

കവർച്ചാശ്രമമല്ല;തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ അടിച്ചു തകർത്ത പ്രതി പിടിയിൽ

Policemen simulate an arrest during national security day in Nice, southeastern France, October 10, 2009. REUTERS/Eric Gaillard (FRANCE CRIME LAW SOCIETY) - GM1E5AA1L7N01

തിരുവനന്തപുരം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പേ പാർക്കിംഗ് വിഭാഗത്തിൽ വാഹനങ്ങൾ അടിച്ചു തകർത്ത കേസിൽ പ്രതി പിടിയിൽ. പൂജപ്പുര സ്വദേശി എബ്രഹാം ജോഷിയാണ് പിടിയിലായത്.

സിസിടിവി ദൃശ്യങ്ങൾ പിൻ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കവർച്ചാശ്രമം അല്ല മറിച്ച് ലഹരി ഉപയോഗം ആണ് പ്രതിയെ ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും പോലീസ് പറയുന്നു.

എന്നാൽ അതേ സമയം പേ പാർക്കിംഗ് ജീവനക്കാരുടെ ഭാഗത്ത് സുരക്ഷാവീഴ്ച ഉണ്ടായതായി വാഹന ഉടമകൾ കുറ്റപ്പെടുത്തുന്നു.

Test User: