തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി അഫാന്‍ സുഹൃത്തിനോട് സംസാരിച്ചത് കുറ്റബോധമില്ലാതെ. വൈകിട്ട് 6.30 മണിക്ക് മച്ചാനേ എന്ന് വിളിച്ച് അഫാന്‍ ഓടിവന്നുവന്നതായി സുഹൃത്ത് ആലം വെളിപ്പെടുത്തി. വളരെ കൂളായി വന്ന് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്നും സ്റ്റേഷനില്‍ ഒരു ഒപ്പിട്ട് തിരിച്ചുവരാമെന്നും പറഞ്ഞാണ് പ്രതി പോയതെന്നും സുഹൃത്ത് പറയുന്നു.
അതേസമയം കൊലന്നുവെന്ന് അഫാന്‍ പറഞ്ഞത് കേട്ട് താന്‍ ആവര്‍ത്തിച്ച് ചോദിച്ചുവെന്നും എന്നാല്‍ കൊലപാകതകത്തിന്റെ കാര്യം തന്നോട് ആവര്‍ത്തിച്ച് പറഞ്ഞുവെന്നും ഞെട്ടലോടെ ആലം പറയുന്നു. എന്നാല്‍ പെണ്‍സുഹൃത്തിന്റെ കാര്യങ്ങള്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും ആലം പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് കുറ്റബോധമില്ലാതെയാണ് പ്രതി പോയതെന്നും ആലം വെളിപ്പെടുത്തി.
പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, പിതൃസഹോദരന്റെ ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയശേഷം സ്വന്തം വീട്ടിലെത്തി 9ാം ക്ലാസുകാരനായ അനിയനെയും പെണ്‍സുഹൃത്തിനെയും മാതാവിനെയും അഫാന്‍ വെട്ടി. വെട്ടേറ്റ 6 പേരില്‍ 5 പേരും മരിച്ചു. മാതാവിനെ അതീവ ഗുരുതരാവസ്ഥയില്‍ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശേഷം വിഷം കഴിച്ച പ്രതി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.