X

തിരൂരങ്ങാടിയില്‍ വാഹനാപകടം: ഓമശ്ശേരി പള്ളിയിലെ മുദരിസും വിദ്യാര്‍ത്ഥിയും മരിച്ചു

തിരൂരങ്ങാടി: ദേശീയപാത 66ല്‍ തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ വെളിമുക്കിന് സമീപം ബൈക്കില്‍ പിക്കപ്പ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. വേങ്ങര വലിയോറ അടക്കാപ്പുര ഇരുകുളം വലിയാക്കത്തൊടി സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ ബുഖാരി സഖാഫി (46), കോഴിക്കോട് ബാലുശ്ശേരി കുറുമ്പൊയില്‍ കണ്ണാട്ടിപ്പൊയില്‍ കാപ്പിക്കുന്നുമ്മല്‍ സിദ്ദീഖിന്റെ മകന്‍ ഫാഇസ് അമീന്‍ (19) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 3.30നായിരുന്നു അപകടം.

ഓമശ്ശേരി കണിയാര്‍ കണ്ടം ജുമുഅ മസ്ജിദ് മുദരിസാണ് മരിച്ച അബ്ദുല്ലക്കോയ തങ്ങള്‍. ഇരുകുളത്തെ വീട്ടില്‍ നിന്നും കണിയാര്‍ കണ്ടം ജുമുഅ മസ്ജിദ് ദര്‍സിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് ഈ ദര്‍സിലെ വിദ്യാര്‍ഥി കൂടിയായ ഫായിസ് അമീനായിരുന്നു.

ദേശീയപാത വെളിമുക്കിന് സമീപം വെച്ച് കാറിനെ മറികടന്നെത്തിയ പിക്കപ്പ് ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരുവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ശേഷം അബ്ദുല്ലക്കോയ തങ്ങളുടെ മയ്യിത്ത് വലിയോറ അരീക്കുളം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലും, ഫാഇസ് അമീനിന്റെ മയ്യിത്ത് ബാലുശ്ശേരി കണ്ണാട്ടിപ്പൊയില്‍ മസ്ജിദ് ഖബര്‍സ്ഥാനിലും മറവ് ചെയ്യും.

 

 

Chandrika Web: