X

13കാരിയെ പീഡിപ്പിച്ച രണ്ടാച്ഛന് 30 വര്‍ഷം തടവു ശിക്ഷ

തൊടുപുഴ: മറയൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷത്തെ തടവുശിക്ഷക്ക് ഇടുക്കി അതിവേഗ പോക്‌സോ കോടതി ഉത്തരവിട്ടു. ഇയാള്‍ക്കെതിരെ ഒന്നര ലക്ഷം രൂപ പിഴയും ചുമത്തി. അമ്മയില്ലാത്ത സമയത്ത് വീട്ടില്‍ വെച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

കുട്ടിയുടെയും സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. വിചാരണക്കിടെ കുട്ടിയുടെ അമ്മ പ്രതിക്ക് അനുകൂലമായി കൂറുമാറിയത് കേസിന്റെ മുന്നോട്ടുള്ള നീക്കത്തെ സാരമായി ബാധിച്ചിരുന്നു.

 

Chandrika Web: