X

ഭാര്യമാരെ തല്ലാമെന്ന് 30 ശതമാനം സ്ത്രീകള്‍

ഭാര്യമാരെ മര്‍ദിക്കുന്നതിനെ ന്യായീകരിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് വന്‍ വര്‍ധന. ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍. മുംബൈയിലെ ഇന്റര്‍നാഷണര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസിന്റെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സര്‍വേ നടത്തിയത്.

ഭര്‍ത്താക്കന്‍മാരില്‍ നിന്ന് സ്ത്രീകള്‍ നേരിടുന്ന മര്‍ദ്ദനത്തെക്കുറിച്ചായിരുന്നു സര്‍വേയിലെ ഒരു ചോദ്യം. 30 ശതമാനം സ്ത്രീകളും ഭര്‍ത്താവ് ഭാര്യയെ അടിക്കുന്നത് ന്യായമാണെന്ന് പറയുന്നു. തെലങ്കാനയില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 83.8 ശതമാനവും പേരും ഭര്‍ത്താവ് ഭാര്യയെ തല്ലുന്നതിനെ അനുകൂലിച്ചു. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ 14 ശതമാനം പേര്‍ മാത്രമാണ് ഭാര്യമാരെ മര്‍ദ്ദിക്കുന്ന പുരുഷന്മാരെ ന്യായീകരിക്കുന്നത്. സര്‍വേ പ്രകാരം തെലങ്കാന (84 ശതമാനം), ആന്ധ്രാപ്രദേശ് (84 ശതമാനം), കര്‍ണാടക (77 ശതമാനം) എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ 80 ശതമാനം സ്ത്രീകളും പുരുഷന്‍മാര്‍ ഭാര്യമാരെ മര്‍ദിക്കുന്നതിനെ ന്യായീകരിച്ചു. മണിപ്പൂര്‍ (66 ശതമാനം), കേരളം (52 ശതമാനം), ജമ്മു കശ്മീര്‍ (49 ശതമാനം), മഹാരാഷ്ട്ര (44 ശതമാനം), പശ്ചിമ ബംഗാള്‍ (42 ശതമാനം) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.

ഭാര്യയെ അടിക്കാനോ തല്ലാനോ ഉള്ള കാരണമായി ചില സാഹചര്യങ്ങള്‍ കൂടി പട്ടികയില്‍പ്പെടുത്തിയിരുന്നു. ഭര്‍ത്താവിനോട് പറയാതെ പുറത്തുപോയാല്‍, വീടിനെയോ കുട്ടിയെയോ അവഗണിക്കുകയാണെങ്കില്‍, ഭര്‍ത്താവിനോട് ഭാര്യ തര്‍ക്കിച്ചാല്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചാല്‍, ഭക്ഷണം ശരിയായ രീതിയില്‍ പാചകം ചെയ്യുന്നില്ലെങ്കില്‍, ഭാര്യയെ വിശ്വസിക്കാത്ത സാഹചര്യമുണ്ടയാല്‍, മുതിര്‍ന്നവരോട് അനാദരവ് കാണിക്കാതിരിക്കല്‍, എന്നീ ചോദ്യങ്ങളാണ് സര്‍വേയി ല്‍ സ്ത്രീകളോടും പുരുഷന്മാരോടും ചോദിച്ചത്.
ഗാര്‍ഹിക പീഡനത്തെ ന്യായീകരിക്കാന്‍ ഉദ്ധരിച്ച ഏറ്റവും സാധാരണമായ കാരണങ്ങള്‍: മരുമക്കളോട് അനാദരവ് കാണിക്കുക, വീടിനെയും കുട്ടികളെയും അവഗണിക്കുക എന്നിവയാണ്. 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സര്‍വേ നടത്തിയത്.

 

Test User: