X

കിണറ്റില്‍ മുങ്ങിത്താഴ്ന്ന കുഞ്ഞനുജന് രക്ഷകയായി 8 വയസ്സുകാരി

കിണറ്റില്‍ വീണ രണ്ടു വയസ്സുകാരനെ അതി സാഹസികമായി രക്ഷിച്ച് 8 വയസ്സുകാരി സഹോദരി. കുഞ്ഞനുജനെ രക്ഷിക്കാനായി പൈപ്പിലൂടെ ഊര്‍ന്നിറങ്ങി പൊക്കിയെടുക്കുകയായിരുന്നു. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില്‍ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ ദിയ ഫാത്തിമയാണ് അനുജന്‍ ഇവാന്റെ ജീവന്‍ സാഹസികമായി രക്ഷിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിയോടെയാണ് സംഭവം. അമ്മ ഷാജില വീട്ടുമുറ്റത്ത് പാത്രം കഴുകുകയായിരുന്നു. ദിയയും അനുജത്തി ദുനിയയും അയയില്‍ നിന്നു വസ്ത്രങ്ങള്‍ എടുക്കുന്നതിനിടെ ശ്രദ്ധമാറിയപ്പോള്‍ ഇവാന്‍ കിണറിനടുത്തുള്ള പമ്പില്‍ ചവിട്ടി, ഇരുമ്പുമറയുള്ള കിണറിനു മുകളില്‍ കയറിയത്. തുരുമ്പെടുത്ത ഇരുമ്പറ മധ്യഭാഗം തകര്‍ന്ന് കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു.

 

webdesk14: