രാജ്കോട്ടില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ അയര്‍ലന്റിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം. ഇന്ത്യക്ക് 304 റണ്‍സിന്റെ റെക്കോര്‍ഡ് നേട്ടം കൈവരിക്കാനായി. ആദ്യ ബാറ്റിങ്ങുമായി എത്തിയ ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ 435 റണ്‍സെടുക്കാനായി. 2011 ല്‍ വിന്‍ഡീസിനെതിരെ ഇന്ത്യ 418 റണ്‍സെടുത്ത് റെക്കോര്‍ഡ് കുറിച്ചിരുന്നു. എന്നാല്‍ ആ റെക്കോര്‍ഡാണ് ഇന്ന് ഇന്ത്യന്‍ വനിതകള്‍ മറികടന്നത്.
ഓപ്പണര്‍മാരായ പ്രതിക റാവലും സ്മൃതി മന്ദാനയും രാജ്കോട്ടില്‍ റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. 129 പന്തില്‍ പ്രതിക 154 റണ്‍സെടുത്തു. 20 ഫോറുകളും ഒരു സിക്‌സുമാണ് പ്രതികയ്ക്ക് നേടാനായത്. സ്മൃതി മന്ദാന 80 പന്തില്‍ 135 റണ്‍സെടുത്തു. 12 ഫോറും 7 ഏഴ് സിക്സുമാണ് മന്ദാന സ്വന്തമാക്കിയത്.
തുടര്‍ന്ന് മൂന്നാമനായിറങ്ങിയ റിച്ച ഗോഷ് അര്‍ധ സെഞ്ച്വറി നേടിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗം ഉയരുകയായിരുന്നു.
അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 435 റണ്‍സ് സ്വന്തമാക്കിയിട്ടുള്ളത്.