മൂന്നാം മുന്നണി രൂപീകരിച്ചാലത് ബി.ജെ.പിക്ക് സഹായകമാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ . കോണ്‍ഗ്രസാണ് രാജ്യത്തെ വിവിധ (പതിപക്ഷ കക്ഷികളെ യോജിപ്പിച്ച് നേതൃത്വം നല്‍കാന്‍ കഴിയുന്ന കക്ഷി. പട്‌ന പ്രതിപക്ഷ യോഗം ബി.ജെ.പിയെ ഞെട്ടിച്ചുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പ്രതിപക്ഷ ഐക്യമുന്നണി ഉണ്ടാകണം.
അല്ലെങ്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ശ്രദ്ധിക്കണം.ഗവര്‍ണര്‍ പദവി നിരോധിക്കണമെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രം മണ്ഡലങ്ങള്‍ കുറയ്ക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.ദ വീക് വാരികയോട് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍ .