X
    Categories: More

ഈ കളിക്ക് മാര്‍ക്കില്ല

കമാല്‍ വരദൂര്‍
കേരളാ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം മൈതാനത്ത് ജയിച്ചുവെന്നതും പോയന്റ്് പട്ടികയില്‍ നാലാമത് വന്നുവെന്നതും യാഥാര്‍ത്ഥ്യം…. പക്ഷേ നെഹ്‌റു സ്‌റ്റേഡിയത്തിലെ കളിയെ പ്രോല്‍സാഹിപ്പിക്കാനാവില്ല. കളി നിയന്ത്രിക്കുന്ന റഫറിയെ വരെ മര്‍ദ്ദിക്കാന്‍ തുനിയുന്ന കളിക്കാരുടെ ശരീരഭാഷ എന്ത് സന്ദേശമാണ് കളി കാണുന്നവര്‍ക്ക് നല്‍കുന്നത്… കളി പുസ്തകത്തില്‍ നിയമങ്ങള്‍ പലതും എഴുതി വെച്ചിട്ടുണ്ട്. ഫെയര്‍ പ്ലേ എന്നതാണ് ഫിഫയുടെ മുദ്രാവാക്യം. ആ മുദ്രാവാക്യത്തിന്റെ മഹത്വം പലവട്ടം വിളിച്ചു പറഞ്ഞ ബ്രസീലുകാരന്‍ കോച്ച് സീക്കോ പോലും ഇത്ര പ്രകോപിതനായി പെരുമാറുമ്പോള്‍ കളിക്കളത്തില്‍ ചോര പൊടിഞ്ഞാലും അല്‍ഭുതപ്പെടാനില്ല. അവസാന സ്ഥാനക്കാര്‍ തമ്മിലുളള അങ്കമായതിനാല്‍ കയ്യാങ്കളി ഉറപ്പായിരുന്നു. റഫറി കര്‍ക്കശമായി തന്നെ കാര്യങ്ങളെ നേരിട്ടു. അദ്ദേഹം രണ്ട് ചുവപ്പ് ഉള്‍പ്പെടെ പത്തോളം കാര്‍ഡുകള്‍ പുറത്തെടുത്തുവെങ്കില്‍ അല്‍ഭുതപ്പെടാനൊന്നുമില്ല. ഗോവന്‍ ക്യാപ്റ്റന്‍ ഗ്രിഗറി അര്‍നോള്‍ഡിനെതിരെ ചുവപ്പ് കാണിച്ചത് മാത്രമായിരുന്നു റഫറിയുടെ കാര്യമായ അപരാധം. ഗ്രിഗറി ബോധപൂര്‍വമായിരുന്നില്ല പന്ത് കൈ കൊണ്ട് തടഞ്ഞത്. പക്ഷേ ആ കൈ പ്രയോഗമില്ലായിരുന്നുവെങ്കില്‍ പന്ത് ഗോളാവുമായിരുന്നു. കേരളത്തിന്റെ ഭാഗത്ത് നിന്നും അതിക്രമം കുറവായിരുന്നു. പക്ഷേ അടിക്ക് തുടക്കമിട്ടയാള്‍ സന്ദേശ് ജിങ്കാനായിരുന്നു. ഒമ്പത് പേരുമായി രണ്ടാം പകുതി കളിച്ച ഗോവക്കെതിരെ കേരളം ജയിച്ചത് ആശ്വാസമാണ്. പക്ഷേ അഹങ്കരിക്കാനൊന്നും ജയത്തില്ലില്ല

chandrika: