X
    Categories: indiaNews

തിമ്മക്ക കര്‍ണാടകയുടെ പരിസ്ഥിതി അംബാസിഡറായി തുടരും

ബെംഗളൂരു: വൃക്ഷങ്ങളുടെ അമ്മയെന്ന് അറിയപ്പെടുന്ന 112കാരി സാലമരത തിമ്മക്ക കര്‍ണാടകയുടെ പരിസ്ഥിതി അംബാസിഡറായി തുടരും. ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നീട്ടി നല്‍കിക്കൊണ്ട് സിദ്ധരാമയ്യ സര്‍ക്കാര്‍ ഉത്തരവിറക്കി.

കര്‍ണാടകയിലെ തുമകൂരു ജില്ലയിലെ ഹുളികലില്‍ ആണ് പാതയോരത്തു തണല്‍ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ചു തിമ്മക്ക ശ്രദ്ധ നേടിയത്. 1948 മുതല്‍ ഇതുവരെ 8500 ഓളം തണല്‍ മരങ്ങളാണ് തിമ്മക്ക നട്ടത്. 75 വയസു പിന്നിട്ട മരങ്ങള്‍ ഇപ്പോഴും വിവിധ ഇടങ്ങളില്‍ തണല്‍ വിരിക്കുകയാണ്.

webdesk11: