വര്‍ഗീയതയെയും വിഭാഗീയതയെയും തരാതരം ഉപയോഗിച്ച് നേട്ടം കൊയ്യാമെന്ന സി.പി.എമ്മിന്റെ തന്ത്രത്തിനേറ്റ തിരിച്ചടിയാണ് തൃക്കാക്കരയെന്ന് മുസ്‌ലിം ലീഗ് ഉന്നതധികാര സമിതി അംഗം കെപിഎ മജീദ്. പ്രബുദ്ധരായ വോട്ടര്‍മാര്‍ എല്‍.ഡി.എഫിന്റെ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിച്ചു അദ്ദേഹം പറഞ്ഞു.
ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ അവര്‍ തള്ളിക്കളഞ്ഞു. വികസനത്തിന്റെ പേരിലുള്ള ജനദ്രോഹത്തെ അവര്‍ തിരിച്ചറിഞ്ഞു.മന്ത്രിമാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം ക്യാമ്പ് ചെയ്തിട്ടും പ്രലോഭനങ്ങള്‍ ചൊരിഞ്ഞിട്ടും തൃക്കാക്കര യു.ഡി.എഫിനൊപ്പം പാറ പോലെ ഉറച്ചുനിന്നത് ഇടതു ഭരണത്തോടുള്ള ജനങ്ങളുടെ അമര്‍ഷം വ്യക്തമാക്കുന്നതാണ്. തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് നന്ദി.ഉമ തോമസിന് അഭിവാദ്യങ്ങള്‍ അദ്ദേഹം പറഞ്ഞു.