X
    Categories: indiaNews

നാവറുത്താലും നിശ്ബദമാവില്ലെന്ന് ആലിയ ഭട്ട്; യുപിയിലെ കൂട്ടബലാത്സംഗങ്ങള്‍ക്കെതിരെ ബോളിവുഡ് താരങ്ങള്‍

മുബൈ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ നടന്ന കൂട്ടബലാത്സംഗകൊലയില്‍ യോഗി സര്‍ക്കാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകവേ സ്ത്രീകള്‍ക്കെതിരെ അക്രമണം വര്‍ദ്ധിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് നായികമാര്‍. അനുഷ്‌ക ശര്‍മ്മ, കരീന കപൂര്‍ ഖാന്‍, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ പ്രമുഖ നടിമാരടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ഹത്രാസ്, ബല്‍റാംപൂര്‍ കൂട്ടബലാത്സംഗ കേസുകളെക്കുറിച്ച് പ്രതികരിച്ചു.

‘അവര്‍ നാവ് മുറിച്ചുമാറ്റി, പക്ഷേ അവളെ നിശബ്ദരാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അവള്‍ ദശലക്ഷം ഉച്ചത്തില്‍ ഹാത്രസിലെ ശബ്ദം ഉയരുന്നു, തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ആലിയ ഭട്ട് കുറച്ചു.

ഹാത്രസിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയാണ് ബോളിവുഡ് നടി കരീന കപൂര്‍ ഖാന്‍ രംഗത്തെത്തിയത്. സ്ത്രീകള്‍ക്ക് നേരെയുള്ള ദുരുപയോഗം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് കരീന കുറിച്ചു.

‘മറ്റൊരു ബലാത്സംഗം മാത്രമല്ല, മറ്റൊരു എണ്ണമല്ല … സ്ത്രീകളെ ആക്രമിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്, മാധ്യമപ്രവര്‍ത്തകന്‍ ഫായി ഡിസൂസയുടെ കുറിപ്പ് പങ്കുവെച്ച കരീന എഴുതി.

ഹാത്രസ് ഇര കത്തിക്കൊണ്ടിരിക്കുമ്പോള്‍ ബല്‍റാംപുരില്‍ മറ്റൊരു ക്രൂരകൃത്യത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നകാണെന്ന്, നടി സോനാലി ബെന്ദ്രെ ട്വീറ്റ് ചെയ്തു.

22 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ അനുഷ്‌ക ശര്‍മയും ഞെട്ടല്‍ രേഖപ്പെടുത്തി.

‘ദുരന്തത്തിന്റെ വാര്‍ത്തകളാണ് എപ്പോഴും കടന്നുവരുന്നത്, മറ്റൊരു ക്രൂരമായ ബലാത്സംഗത്തെക്കുറിച്ച് ഞങ്ങള്‍ കേള്‍ക്കുന്നു! വിഷമകരമാണിത്, അവര്‍ കൂട്ടിച്ചേര്‍ത്തു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം പങ്കുവെച്ചാണ്, ബോളിവുഡ് പിന്നണി ഗായികയും പരസ്യ ചിത്രങ്ങളിലെ താരവുമായ കരാലിസ മോണ്ടീറോ വിഷയത്തില്‍ പ്രതികരിച്ചത്. യോഗിയുടെ ചിത്രം പങ്കുവെച്ച കരാലിസ മോണ്ടീറോ, പെണ്‍മക്കളം രക്ഷിക്കൂ എന്ന് കുറിച്ചു.

അതേസമയം, ബാല്‍റാംപൂര്‍ അതിക്രമത്തില്‍ ഞെട്ടലും ദേഷ്യവും പ്രകടിപ്പിച്ച നടി കൃതി സനോണ്‍ വിഷയത്തില്‍ നീണ്ട കുറിപ്പാണെഴുതിയത്.
‘ഇത് ഒരു പുതിയ കഥയല്ല, പഴയതാണ്! ഒരേ സമയം ഞങ്ങളെ ദേഷ്യം, വെറുപ്പ്, അസ്വസ്ഥത, മടുപ്പ്, ഭയം എന്നിവ ഉണ്ടാക്കുന്ന നിരവധി കേസുകള്‍ ഞങ്ങള്‍ കണ്ടു! ദശലക്ഷക്കണക്കിന് ആളുകള്‍ പ്രതിഷേധ ശബ്ദമുയര്‍ത്തി, അപലപിച്ചു, കുറ്റവാളികള്‍ക്ക് സാധ്യമായ ഏറ്റവും ഭയാനകമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു, മെഴുകുതിരി മാര്‍ച്ചുകളിലും മറ്റും നടത്തി! എന്നാല്‍ സങ്കടകരമായ സത്യം ഒന്നും മാറുന്നില്ല എന്നതാണ് ഒരു മാറ്റവുമില്ല!, കൃതി സനോണ്‍ കുറിച്ചു.

 

chandrika: