ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ വിജയത്തില്‍ ബി.ജെ. പി അസ്വസ്ഥരാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കന്നഡ പത്രത്തില്‍ ബി.ജെ.പി പരസ്യം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ബി.ജെ.പി ഒരു കന്നഡ പത്രത്തില്‍ പതിവുപോലെ ചരിത്രത്തെ വളച്ചൊടിക്കുന്ന ഒന്നാം പേജ് പരസ്യം നല്‍കിയിട്ടുണ്ട്. സവര്‍ക്കര്‍ ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവച്ചു, ജിന്ന അത് നടപ്പാക്കുമെന്ന് ഉറപ്പാക്കി. ജന്‍സംഘ് സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയാണ് ബംഗാള്‍ വിഭജനത്തിന് നേതൃത്വം നല്‍കിയത്’- അദ്ദേഹം കുറിച്ചു. വിഭജനത്തിന് കാരണം നെഹ്‌റുവും ജിന്നയും ആണെന്നാണ് ബി.ജെ.പി പരസ്യം.