തേവര- കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികളുടെ ഭാഗമായി വീണ്ടും അടച്ചിടും. ഒരു മാസത്തേക്കാണ് അടച്ചിടുന്നത്. ഈ മാസം 15 മുതല്‍ അടുത്തമാസം 15 വരെയാണ് പാലം അടച്ചിടുക. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം.
പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി പാലം നേരത്തേയും അടച്ചിട്ടിരുന്നു. ജൂലൈ മാസത്തിലായിരുന്നു പാലം അടച്ചത്. രണ്ട് ദിവസം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം പാലം തുറന്നുകൊടുക്കുകയായിരുന്നു.
എന്നാല്‍ റോഡിലെ ടാര്‍ മുഴുവന്‍ പൊളിച്ച് നവീകരിക്കാനായി സെപ്റ്റംബറിലും അടച്ചു. ഇതിന് പിന്നാലെ കുഴികള്‍ രൂപപ്പെട്ടതിനാലാണ് പാലം വീണ്ടും അടച്ചിടുന്നത്.