ന്യൂഡല്‍ഹി: ജനപ്രിയ ആപ്പായ വാട്‌സ്ആപ്പ് ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ഡിസംബര്‍ 31ന് ശേഷം പ്രവര്‍ത്തിക്കില്ല. സിംബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന ഫോണുകളാണ് ഇതില്‍ പ്രധാനം. നോക്കിയയുടെ എന്‍8 പരമ്പരയിലുള്ള ഫോണുകളിലായിരുന്നു സിംബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചിരുന്നത്. വാട്‌സ്ആപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ് ഇക്കാര്യം. ഏതാനും വിന്‍ഡോസ്, ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകളുടെ വാട്‌സ്ആപ്പും 31ന് ശേഷം നിലക്കും. ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2 ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാര്‍ക്കും വാട്‌സ്ആപ്പ് നഷ്ടമാകും.
ഡിസംബര്‍ 31ന് ശേഷം സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കാത്ത ഫോണുകള്‍
-Phones using BlackBerry OS and BlackBerry 10
– Phones using Nokia S40
— Phones using Nokia S60
— Phones using Android 2.1 and Android 2.2
— Phones using Windows Phone 7.1
— Apple iPhone 3GS and iPhones using iOS 6
സിമ്പിയന്‍ ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണ്‍ നിര്‍മ്മാണം നോക്കിയ നേരത്തെ അവസാനിപ്പിച്ചിരുന്നു. എന്നിരുന്നാലും നോക്കിയയുടെ E6, Nokia 5233, Nokia C5 03, Nokia Asha 306 and Nokia E52 എന്നീ ഫോണുകളില്‍ സിമ്പിയന്‍ ഓപ്പറേറ്റിങ് സിസ്റ്റം ഇപ്പോഴുമുണ്ട്. ഭാവിയില്‍ ആപ്പ് ഫീച്ചറുകള്‍ വിപുലമാക്കാന്‍ ആവശ്യമായ പിന്തുണ മൊബൈല്‍ ഡിവൈസുകള്‍ നല്‍കുന്നില്ലെന്നാണ് വാട്‌സ്ആപ്പ് ഇതിന് നല്‍കുന്ന വിശദീകരണം.