ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയ 7 കമ്പനികളുടെ വിവരം പുറത്ത്. 2019 ജൂലൈ മുതല്‍ 2023 ജൂലൈ വരെ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയ ഏഴു കമ്പനികളുടെ പേരുകളാണ് വെളിപ്പെടുത്തുന്നത്.
ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പി. 5 വര്‍ഷക്കാലയളവില്‍ 8700 കോടി രൂപയിലേറെയാണ് ഇലക്ടല്‍ ബോണ്ട് വില്‍പ്പനയിലൂടെ ബി.ജെ.പിയുടെ അക്കൗണ്ടിലെത്തിയത്.
1 ക്വിക്ക് സപ്ലൈ ചെയിന്‍ പ്രൈവറ്റ് ലിമിറ്റഡ്
2 മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡ്
3 ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ്
4 ആദിത്യ ബിര്‍ല ഗ്രൂപ്പ്
5 ഡി.എല്‍.എഫ്
6 ഹാല്‍ദിയ എനര്‍ജി ലിമിറ്റഡ്
7 ടൊറന്റ് പവര്‍ എന്നിവയാണ് ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയത്.
പട്ടിക പ്രകാരം 2022 ജനുവരി അഞ്ചിന് ഒരു കോടിയുടെ 200 ബോണ്ടുകള്‍ വഴി 200 കോടി രൂപയാണ് ക്വിക് സപ്ലൈ ചെയിന്‍ ബി.ജെ.പിയുടെ അക്കൗണ്ടിലേക്കിട്ടത്. മുംബൈയിലായിരുന്നു കച്ചവടവും നടന്നത്. ഒരൊറ്റ ദിവസം ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം നല്‍കിയ സ്ഥാപനവും ഇതുതന്നെ.2022 നവംബര്‍ 11 ന് 125 കോടി രൂപ മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ കൂടി കമ്പനി വാങ്ങി.
റിലയന്‍സുമായി ബന്ധമുള്ള സ്ഥാപനമാണ് ക്വിക്ക് സപ്ലൈ പ്രൈവറ്റ് ലിമിറ്റഡ്. ഇലക്ടറല്‍ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്ന ഏറ്റവും വലിയ കമ്പനികളില്‍ മൂന്നാം സ്ഥാനത്താണ് ക്വിക്ക് സപ്ലൈ. നവി മുംബൈയിലെ ധിരുബായ് അംബാനി നോളജ് സിറ്റിയാണ് ഈ കമ്പനിയുടെ വിലാസം.
രണ്ടാംസ്ഥാനത്തുള്ള മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡ് 2019നും 2023നുമിടയില്‍ 966 രൂപയാണ് ബി.ജെ.പിക്ക് നല്‍കിയത്. ഹൈദരാബാദ് ആണ് കമ്പനിയുടെ ആസ്ഥാനം. ബി.ആര്‍.എസ് സര്‍ക്കാരിന്റെ ഭരണകാലത്ത് കമ്പനിയില്‍ ആദായ നികുതി വകുപ്പ് ഇവിടെ റെയ്ഡ് നടത്തിയിരുന്നു.