മുംബൈ: അയോധ്യ സന്ദര്‍ശിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള രാജ് താക്കറെയുടെ നീക്കത്തിനെതിരെ ശിവസേന എം.പി സഞ്ജയ് റാവത്ത്. വ്യാജ വികാരങ്ങളാലും രാഷ്ട്രീയ കാരണങ്ങളാലും തന്റെ അടുക്കല്‍ വരുന്നവരെ ശ്രീരാമന്‍ അനുഗ്രഹിക്കില്ലെന്ന് റാവത്ത് പറഞ്ഞു. മസ്ജിദുകളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ വിവാദം സൃഷ്ടിച്ച രാജ് താക്കറെ ജൂണ്‍ 5 ന് അയോധ്യ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം മഹാരാഷ്ട്ര ടൂറിസം മന്ത്രിയും ശിവസേന നേതാവുമായ ആദിത്യ താക്കറെയും ജൂണ്‍ 10 ന് അയോധ്യ സന്ദര്‍ശിക്കുന്നുണ്ട്.