യു.പിയില്‍ സഖ്യമുണ്ടാകുമെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുന്നവർക്ക് സീറ്റ് നൽകും. ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. ഏതെങ്കിലും സ്ഥാനാർഥിയോട് പ്രത്യേക താത്പര്യമുണ്ടാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഉത്തര്‍പ്രദേശ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 16 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സമാജ്‌വാദി പാര്‍ട്ടി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയും പാര്‍ട്ടി നേതാവുമായ ഡിംപിള്‍ യാദവ് മെയിന്‍പുരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
ഷാഫിഖുര്‍ റഹ്‌മാന്‍-സാംബല്‍, രവിദാസ് മെഹ്‌റോത്ര-ലഖ്‌നൗ, അക്ഷയ് യാദവ്- ഫിറോസാബാദ്, ദേവേഷ് സാഖ്യ-ഇറ്റാ, ധര്‍മേന്ദ്ര യാദവ്-ബുധാന്‍, ഇത്കര്‍ഷ് വെര്‍മ-ഖേരി, ആനന്ദ് ബദൗരിയ-ദൗറാഹ, അനു ഠണ്ഡന്‍- ഉന്നാവോ, നാവല്‍ കിഷോര്‍-ഫറൂഖാബാദ്, രാജാറാം പാല്‍-അക്ബര്‍പൂര്‍, ശിവ് ശങ്കര്‍ സിങ്-ബാന്ധ, അവാദേശ് പ്രസാദ്- ഫൈസാബാദ്, ലാല്‍ജി വെര്‍മ- അംബേദ്കര്‍ നഗര്‍, രാംപ്രസാദ് ചൗധരി-ബസ്തി, കാജല്‍ നിഷാദ്- ഗോരക്പൂര്‍ ഇതാണ് എസ്പി ആദ്യം പുറത്തുവിട്ട പട്ടിക.
ഇന്ത്യ മുന്നണിയുടെ ഭാഗമായ സമാജ്‌വാദി പാര്‍ട്ടി മുന്നണി അംഗമായ കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചകള്‍ നടത്തിവരവെയാണ് 16 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 11 സീറ്റുകളാണ് കോണ്‍ഗ്രസിന് എസ്പി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ 20 സീറ്റുകളാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.