X

ആനകളുടെ ആറ് മീറ്റർ പരിധിയിൽ ചെണ്ടമേളം, തീവെട്ടിയടക്കം ഒന്നും പാടില്ല: ഹൈക്കോടതി

ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ 6 മീറ്റർ പരിധിയിൽ ചെണ്ടമേളം, തീവെട്ടിയടക്കം ഒന്നും പാടില്ലെന്ന് ഹൈക്കോടതി. ആചാരപരമായ കാര്യമായതിനാൽ കുത്തുവിളക്കിന് അനുമതിയുണ്ട്. അഞ്ചുമീറ്റർ പരിധി പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടെങ്കിലും ആറാക്കി ഉയർത്തുകയായിരുന്നു.

50 മീറ്റർ ചുറ്റളവിൽ ആളുകൾ പാടില്ലെന്ന വിവാദ സർക്കുലർ പിൻവലിച്ചതായി വനംവകുപ്പ് കോടതിയെ അറിയിച്ചു. തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്നസ് സംബന്ധിച്ചുള്ള മേൽനോട്ട ചുമതല ചീഫ് വൈൽഡ് ലൈഫ് വാർഡനെന്ന് കോടതി പറഞ്ഞു.

വാദത്തിനിടെ കാഴ്ചശക്തി കുറവുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എങ്ങനെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കോടതി ചോദിച്ചു. 3 ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ 6 സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് വനം വകുപ്പ് മറുപടി നൽകി. രാമചന്ദ്രനെ എഴുന്നള്ളിക്കണമെങ്കിൽ ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നാണ് കോടതി നിലപാട് എടുത്തത്.

webdesk13: