X

രോഗത്തേയും, രോഗിയേയും തിരിച്ചറിയുന്ന ഡോക്ടർമാരുണ്ടാവണം സമൂഹത്തിൽ: അഡ്വ. ഹാരിസ് ബീരാൻ എം.പി

കോട്ടക്കൽ: രോഗത്തെ മാത്രമല്ല രോഗിയെ കൂടെ തിരിച്ചറിയുന്ന ഡോക്ടർമാരാണ് സമൂഹത്തിനാവശ്യമെന്ന് അഡ്വ.ഹാരിസ് ബീരാൻ എം.പി അഭിപ്രായപ്പെട്ടു.

കിർഗിസ്ഥാനിലെ അലാത്തോ അന്താരാഷ്ട്ര സർവകലാശാലയിൽ എം ബി ബി എസ് പഠനത്തിന് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഇൽമ് സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനത്തിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം, ചടങ്ങ് ഇൽമ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ കെ എം ശാഫി അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്‌ദീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി ഹാരിസ്, കോട്ടക്കൽ കോപ്പറേറ്റീവ് ഹോസ്പിറ്റൽ ചെയർമാൻ നസീർ മേലേതിൽ, സൈക്കോളജി കൗൺസിലർ ഷഫീന നാസിം, ഡോ : ആദിൽ, നിസാജ് എടപ്പറ്റ, നിയാസ് താഴത്തേതിൽ, ഇൽമ് ഡയരക്ടർമാരായ പി പി ലത്തീഫ്, മുഹമ്മദ്‌ കുട്ടി പുളിക്കൽ, ഹഫ്‌സത്ത് ഇ കെ,റീജണൽ മാനേജർമാരായ അബ്ദുള്ള പെരുമ്പാവൂർ, എ സദക്കത്ത്, കെ കെ റിയാസ് എന്നിവർ സംസാരിച്ചു

webdesk13: