X
    Categories: indiaNews

ഗുജറാത്തില്‍ മുസ്‌ലിം എംഎല്‍എ ഒരാള്‍ മാത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ഏറ്റവും കൂടുതല്‍ ബാധിച്ചത് മുസ്‌ലിം പ്രാതിനിധ്യത്തെ. ഇത്തവണ ഒരു മുസ്‌ലിം എംഎല്‍എ മാത്രമാണ് ഉള്ളത്. ജമാല്‍പൂര്‍ ഖാദിയയില്‍നിന്ന് വിജയിച്ച ഇംമ്രാന്‍ ഖേദ്വാദ. കഴിഞ്ഞ സഭയില്‍ മൂന്ന് മുസ്‌ലിം എം.എല്‍.എമാരാണ് കോണ്‍ഗ്രസ് പ്രതിനിധികളായി ഉണ്ടായിരുന്നത്.

സംസ്ഥാന ജനസംഖ്യയില്‍ 10 ശതമാനമാണ് മുസ്‌ലിംകള്‍. ജനസംഖ്യാനുപാതികമായി നിയമസഭയില്‍ മുസ്്‌ലിംകളുടെ പ്രാതിനിധ്യം കേവലം അര ശതമാനം മാത്രം. ജനസംഖ്യയ്ക്ക് അനുപാതമായി നിയമസഭയില്‍ പ്രാതിനിധ്യം വേണമെങ്കില്‍ 18 എംഎല്‍എമാരെങ്കിലും വേണമായിരുന്നു. ബിജെപിയില്‍നിന്ന് ഒരു മുസ്‌ലിം എംഎല്‍എ പോലുമില്ല. ബി.ജെ.പി അധികാരത്തില്‍ വന്ന 1995ലാണ് ഇതിനു മുമ്പ് ഇത്തരമൊരു അവസ്ഥയുണ്ടായിരുന്നത്.

Test User: