സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭ്യമല്ലെന്നും അതുകൊണ്ട് തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യമായ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് എം ശിവശങ്കറിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍. ലൈഫ് മിഷന്‍ കേസില്‍ ജാമ്യം തേടിയുള്ള വാദത്തിനിടെയാണ് അഭിഭാഷകന്‍ കോടതിയായി ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ ഇതിനെ സുപ്രീംകോടതി ചോദ്യം ചെയ്തു. അദ്ദേഹം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നില്ലേ… എന്നിട്ട് സര്‍ക്കാര്‍ ആശുപത്രി മോശമാണ് എന്നാണോ പറയുന്നത് ജസ്റ്റിസ് എംഎം സുന്ദരേശ് ചോദിച്ചു.
എന്നാല്‍ ശിവശങ്കര്‍ സര്‍ക്കാര്‍ ആശുപത്രിയെ ചികിത്സാ നിരസിച്ചുവെന്നും കേസില്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം വേണമെന്നും ഇഡിക്ക വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതോടെ കേസ് ഓഗസ്റ്റ് 2 ലേക്ക് മാറ്റി.