X

പ്രകൃതിയെയും മനുഷ്യനെയും കലര്‍പ്പില്ലാതെ സ്‌നേഹിച്ച പി ടി യ്ക്ക് പകരക്കാരനില്ല; കെ സുധാകരന്‍

പിടി തോമസിന്റെ മരണത്തില്‍ അനുശോചിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.ഒരു നിമിഷം തരിച്ചിരുന്നുപോയി,
വിശ്വസിക്കാന്‍ കഴിയുന്നില്ല.കോണ്‍ഗ്രസ്സിന്റെ പുരോഗമന മുഖം പി ടി തോമസ് കൂടെയില്ലെന്ന് ചിന്തിക്കാനാവുന്നില്ല കെ സുധാകരന്‍ പറഞ്ഞു.

കെ എസ് യു സംസ്ഥാന പ്രസിഡന്റായി കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്ന് സ്വന്തം വ്യക്തിത്വം കൊണ്ട് വളര്‍ന്നു പന്തലിച്ച നിലപാടിന്റെ ആള്‍ രൂപം,അപ്രിയ സത്യങ്ങള്‍ പോലും സധൈര്യം ലോകത്തോടു വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാണിച്ച നേരിന്റെ പോരാളി,എഴുപതിലും യുവത്വത്തിന്റെ പ്രസരിപ്പോടെ അണികളില്‍ ആവേശം പടര്‍ത്തിയ പ്രിയപ്പെട്ടവന്‍.വിശേഷണങ്ങള്‍ പോരാതെ വരും പ്രിയ പിടിയ്ക്ക് അനുസ്മരണ കുറിപ്പില്‍ അദ്ദേഹം പറയുന്നു.

പ്രകൃതിയെയും മനുഷ്യനെയും കലര്‍പ്പില്ലാതെ സ്‌നേഹിച്ച പി ടി യ്ക്ക് പകരക്കാരനില്ല.കെ പി സി സി പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ തോളോടുതോള്‍ ചേര്‍ന്ന് നയിക്കാന്‍ കലവറയില്ലാത്ത പിന്തുണ നല്‍കിയ ഞങ്ങളുടെ പ്രിയപ്പെട്ട പിടിയ്ക്ക് വിട കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് പിടി തോമസിന്റെ വിയോഗം. നിലവില്‍ തൃക്കാക്കര എംഎല്‍എ ആയിരുന്നു.

 

Test User: