X

ചെറുതെന്നോ വലുതെന്നോ ഇല്ല; വയനാടിനായി കഴിവിന്റെ പരമാവധി ചെയ്യണമെന്ന് ടൊവിനോ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നമ്മൾ ഒറ്റക്കെട്ടായി നിന്ന് കഴിവിന്റെ പരമാവധി ചെയ്യണമെന്ന് നടൻ ടൊവിനോ തോമസ്. ഫേസ്ബുക്ക് വീഡിയോ വഴിയാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്.

ടൊവിനോയുടെ വാക്കുകൾ

കേരളത്തിൽ വലിയൊരു ഉരുൾപൊട്ടൽ ഉണ്ടായി. ഒരുപാട് സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ വീടും ജീവിതമാർഗങ്ങളും ഒക്കെ നഷ്ടപ്പെട്ടു. നിരവധി പേർ ഇപ്പോൾ ക്യാമ്പുകളിൽ ആണ്. ഈ ഒരു സാഹചര്യത്തിൽ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കഴിവിന്റെ പരമാവധി ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങൾ ചെയ്യാൻ ശ്രമിക്കണം. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ കൊടുത്ത് കൊണ്ടാകാം അല്ലെങ്കിൽ മറ്റേതെങ്കിലും സന്നദ്ധ സംഘടനകൾ വഴിയാകാം. അതുമല്ലെങ്കിൽ നേരിട്ട് ഓരോ ക്യാമ്പുകളിലും വേണ്ട സാധനങ്ങൾ വാങ്ങി കൊടുക്കാം.

ഏത് രീതിയിൽ ആണെങ്കിലും കഴിവിന്റെ പരമാവധി എല്ലാവരും ചെയ്യാൻ ശ്രമിക്കണം. ചെറിയ വലിയ തുക എന്നൊന്നും ഇല്ല. കഴിയുന്നത് പോലെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം. എന്നും മലയാളികൾ ലോകത്തിന് തന്നെ മാതൃക ആയിട്ടുള്ളതാണ്. നമ്മൾ തമ്മിൽ എന്തൊക്കെ പടലപിണക്കങ്ങൾ ഉണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും വിയോജിപ്പുകൾ ഉണ്ടെങ്കിലും മാനുഷികതയുടെ സമയം വരുമ്പോൾ നമ്മൾ ഒന്നിച്ച് നിൽക്കുകയും സഹായങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ മലയാളികൾ അത് തെളിയിച്ചിട്ടുള്ളതാണ്. അത് ഇക്കാര്യത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ടൊവിനോ പറഞ്ഞു

webdesk14: