ചെന്നൈ: തമിഴ്‌നാട് ധര്‍മപുരിയില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പ് ഹിന്ദു മതാചാര പ്രകാരം നടത്താനിരുന്ന ഭൂമിപൂജ തടഞ്ഞ് എം.പി എസ്. സെന്തില്‍ കുമാര്‍. പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് ഒരു മതത്തിന്റെ ആചാരപ്രകാരം ചടങ്ങ് നടത്താന്‍ ശ്രമിച്ചതിന് ഉദ്യോഗസ്ഥരെ എം.പി ശകാരിച്ചു.
ധര്‍മപുരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ഡിഎംകെയുടെ എം.പിയാണ് സെന്തില്‍ കുമാര്‍. നിര്‍മാണ പദ്ധതി തുടങ്ങുന്നതിന് മുമ്പ് പൂജാദ്രവ്യങ്ങളും ഭൂമി പൂജ നടത്താന്‍ ഹിന്ദു പുരോഹിതനേയും എത്തിച്ചിരുന്നു