അഹമ്മദാബാദ്: ദീപാവലി പ്രമാണിച്ച് ഗതാഗതനിയമം ലംഘിക്കുന്നവരില്‍നിന്ന് പിഴയീടാക്കില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ഒക്ടോബര്‍ 27 വരെയാണ് ഇളവെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഘവി അറിയിച്ചു. ഏഴ് ദിവസത്തെ കാലയളവില്‍ െഹല്‍മറ്റില്ലാതെ, ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരെയോ മറ്റ് ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരെയോ കണ്ടെത്തിയാല്‍ അവരില്‍ നിന്ന് പിഴ ഈടാക്കില്ല. പകരം തങ്ങളുടെ പൊലീസ് പൂക്കള്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തരമന്ത്രിയുടെ നടപടി. സര്‍ക്കാരിന്റെ മറ്റൊരു ജനപ്രിയ നടപടിയെന്നാണ് സംഘവി ഇതിനെ വിശേഷിപ്പിച്ചത്. അതേസമയം, ദീപാവലി സ്‌പെഷല്‍ പ്രഖ്യാപനത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഡിസംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി സര്‍ക്കാരിന്റെ നടപടിയെന്നാണ് ചിലരുടെ വിമര്‍ശനം.