പുതുച്ചേരി: ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തെ ഭയമില്ലെന്ന് പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി. നാരായണസ്വാമി. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പ്രസ്താവന.
നാഷണല്‍ ഹെറാള്‍ഡ് കടത്തില്‍ പെട്ടപ്പോള്‍ 90 കോടിരൂപ കോണ്‍ഗ്രസ് വായ്പ അനുവദിച്ചിരുന്നു. 2015ല്‍ ഫണ്ടില്‍ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നു. ഇ.ഡി കേസ് അന്വേഷിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയതിന് പിന്നില്‍ തീര്‍ത്തും ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണ്.