X

സംസ്ഥാനത്ത് അധികാര ദുര്‍വിനിയോഗമാണ് നടക്കുന്നത്, കോടതിയിലാണ് തന്റെ പ്രതീക്ഷ: പി വി അന്‍വര്‍

സംസ്ഥാനത്ത് അധികാര ദുര്‍വിനിയോഗമാണ് നടക്കുന്നതെന്നും കോടതിയിലാണ് തന്റെ പ്രതീക്ഷയെന്നും പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് തീരുമാനമെന്നും അന്‍വര്‍ പറഞ്ഞു. തനിക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളിലും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും എം ആര്‍ അജിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. തനിക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണെന്നും തന്നെ കൈകാര്യം ചെയ്യണമെന്ന് പാര്‍ട്ടി സെക്രട്ടറി ആഹ്വാനം ചെയ്തുവെന്നും അന്‍വര്‍ പറഞ്ഞു.

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെക്കുറിച്ച് ആളുകളോട് സംസാരിക്കാനുണ്ടെന്നും നിലമ്പൂരിലെ എല്ലാ വികസനങ്ങളും മുടങ്ങാന്‍ കാരണം അദ്ദേഹമാണെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറത്തെ ക്രിമിനല്‍ ജില്ലയാക്കാന്‍ മുന്‍ എസ് പി സുജിത് ദാസ് ശ്രമിച്ചപ്പോള്‍ മോഹന്‍ദാസ് അതിന് കൂട്ടുനിന്നുവെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

webdesk17: