നഗരസഭയിലെ പലറേഷൻ കടയിൽ നിന്നും മുൻഗണനാ കാർഡുടമകൾക്ക് 9 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന 950 ഗ്രാം ആട്ടപ്പൊടി പാക്കറ്റിൽ പുഴുക്കളെന്ന് വ്യാപക പരാതി. കഴിഞ്ഞമാസങ്ങളിലായി വിതരണം ചെയ്ത ഉപയോഗകാലാവധി തീരാത്ത ആട്ടപ്പൊടിയിലാണ് പുഴു നിറഞ്ഞ് ഭക്ഷ്യയോഗ്യമല്ലാതായിരിക്കുന്നത്.
പരിശോധന നടത്തി ഗുണനിലവാരമുള്ളഭക്ഷ്യധാന്യ – വസ്തുക്കൾ വിതരണം ചെയ്യുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്നുമാണ് ഗുണഭോക്താക്കളുടെ ആവശ്യം.
സിവിൽ സപ്ലൈസ് വകുപ്പ് അധികാരികൾക്ക് അടുത്ത ദിവസംപരാതി നൽകുമെന്നും ഗുണഭോക്താവായ ഷാജിമുങ്ങാത്തം തറ, എൻ എഫ്’ പി ആർ വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ എന്നിവർ പറഞ്ഞു.