അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ജനമനസില്‍ ഇടം നേടി ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ നഞ്ചിയമ്മക്ക് അവാര്‍ഡ് വെക്കാന്‍ വീടായി. നഞ്ചിയമ്മയ്ക്ക് പുരസ്‌കാരങ്ങള്‍ സൂക്ഷിക്കാന്‍ ഇത്രയും നാള്‍ സ്വന്തമായി വീട് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നഞ്ചിയമ്മയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ് ഫിലോകാലിയ ഫൌണ്ടേഷന്‍. മൂന്ന് മാസം മുമ്പാണ് വീടിന് തറക്കല്ലിട്ടത്. അട്ടപ്പാടി നക്കുപ്പതി ഊരിലാണ് നഞ്ചിയമ്മയുടെ താമസം.
കൂലിപ്പണിയെടുത്ത് ജീവിച്ചിരുന്ന നഞ്ചിയമ്മയിലെ ഗായികയെ സംവിധായകന്‍ സച്ചിയാണ് തിരിച്ചറിഞ്ഞത്.അയ്യപ്പനും കോശിയും എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിനു മുമ്പുതന്നെ ടൈറ്റില്‍ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് ഒരു കോടിയിലധികം പേരാണ് കണ്ടത്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ വേഷം ചെയ്ത ആദിവാസി കലാകാരനും അട്ടപ്പാടി സ്വദേശിയുണമായ പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തിലാണ് നഞ്ചിയമ്മ പ്രവര്‍ത്തിക്കുന്നത്.