X

മതംതിരിച്ച് നാടുകടത്തും; ബിജെപിയുടെ പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം

പൊതുതെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ പൗരത്വാവകാശ ബില്ലിനെ ചൊല്ലിയുള്ള ബിജെപിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നു. തെരഞ്ഞെടുപ്പ് റാലിക്കിടെ ഡാര്‍ജിലിങ്ങില്‍ ബിജെപി ദേശീയ അമിത്ഷാ നടത്തിയ വിവാദം പ്രസംഗമാണ് മോദിക്കും എന്‍ഡിഎക്കും തിരിച്ചടിയായിരിക്കുന്നത്.

ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യത്ത് മതംതിരിച്ച് നാടുകടത്തലുണ്ടാകുമെന്ന തുറന്ന പ്രസ്താവനയാണ് അമിത് ഷാ നടത്തിയത്.
ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഹിന്ദു, ബുദ്ധ, സിക്ക് മതവിശ്വാസികളെ ഒഴികെ എല്ലാ നുഴഞ്ഞുകയറ്റക്കാരയും ഇന്ത്യയില്‍ നിന്ന് തുരത്തുമെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചത്. രാജ്യത്ത് പൗരത്വാവകാശ നിയമം നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ വിവാദ വാക്കുകള്‍ ബിജെപിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലും പ്രസിദ്ധീകരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. അമിത് ഷായുടെ മോദിയും രാജ്യത്ത് വെറുപ്പ് പടര്‍ത്തുകയാണെന്നും ന്യൂനപക്ഷങ്ങളെ ഭീക്ഷണിപ്പെടുത്തുന്നത് മതേതര രാജ്യത്തിന് ഭൂഷണമല്ലെന്നുമുള്ള വിമര്‍ശനമാണ് ഉയരുന്നത്.


മോദി അമിത്ഷാ വഴി രാജ്യത്ത് ബിജെപി നടത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന പോസ്റ്റ് രാജ്യവ്യാപകമായി ആളുകള്‍ ഇതിനകം ഷെയര്‍ ചെയ്്തു കഴിഞ്ഞു. വാട്‌സാആപ്പ് ഫെയ്‌സ്ബുക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ ഇത് സറ്റാറ്റസ് ആക്കി വെറുപ്പിന്റെ രാഷ്ട്ീയത്തിനെതിരെ വോട്ട് ചെയ്യാനും ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. അധികാരത്തിലെത്തുകയാണെങ്കില്‍ രാജ്യത്ത് പൗരത്വാവകാശം നടപ്പിലാക്കുമെന്ന് ബിജെപി പ്രകടന പത്രികയിലും വ്യക്തമാക്കിയിട്ടുണ്ട്.

chandrika: