റഷ്യന്‍ അധിനിവേശത്തിന്റെ ആരംഭം മുതല്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിക്ക് നേരെ മൂന്ന് തവണ വധശ്രമം നടന്നതായി റിപ്പോര്‍ട്ട്. യുക്രൈന്‍ രക്ഷാ സേനയുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മുന്നറിയിപ്പ് ലഭിച്ചതോടെയാണ് സെലെന്‍സ്‌കിയെ വധിക്കാനുള്ള ശ്രമം പാളിയതെന്ന് യുകെ മാധ്യമമായ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയിലെ പ്രൈവറ്റ് മിലിറ്റന്റ് ഗ്രൂപ്പുകളായ വാഗ്നര്‍ ഗ്രൂപ്പ്, ചെച്ചാന്‍ റിബല്‍സ് എന്നിവരെയാണ് യുക്രൈന്‍ പ്രസിഡന്റിനെ വകവരുത്തുന്നതിനായി നിയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.