ആസാമിലെ പൗരന്മാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സര്‍ക്കാറിന്റെ നീക്കം ചോരക്കളിയാണെന്നും ആഭ്യന്തര യുദ്ധമായിരിക്കും ഈ നീക്കത്തിന്റെ അന്തിഫലമെന്നും മമതാ ബാനര്‍ജി തുറന്നടിച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണമാണ് മമതയെ ചൊടിപ്പിച്ചത്. ഇന്ത്യന്‍ പൗരന്മാരുടെ കാര്യത്തിന്‍ പ്രതിപക്ഷത്തിന്റെ നിലപാട് ചോദ്യം ചെയ്തായിരുന്നു അമിത് ഷാ യുടെ പ്രതികരണം.
അവരെവിടെ ജീവിക്കും, അവര്‍ക്കെവിടെ നിന്ന് ഭക്ഷണവും പാര്‍പ്പിടവും ലഭിക്കും. നാല്‍പത് ലക്ഷത്തിലധികമാളുകളെ ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയതിനെ മമത ചോദ്യം ചെയ്തു.
ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ അന്തരീക്ഷം അസഹനീയമാണ്. ഇവിടെ ആഭ്യന്തര യുദ്ധമുണ്ടായേക്കും. രാജ്യത്ത് രക്തപ്പുഴയൊഴുകാനാണ് സാധ്യത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.