കൊച്ചി: പുരാതന ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറിയിലും തിമിര ശസ്ത്രക്രിയയിലും കഴിവ് തെളിയിച്ച നിരവധി വിദഗ്ധരായ സര്‍ജന്‍മാരുണ്ടായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു. കാലടിയില്‍ യുവ ശാസ്ത്രജ്ഞരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശസ്ത്രക്രിയാ വിദഗ്ധന്‍മാര്‍, ശാസ്ത്രജ്ഞന്‍മാര്‍, ഗണിത ശാസ്ത്രജ്ഞന്‍മാര്‍, ജ്യോതിശാസ്ത്രജ്ഞന്‍മാര്‍ രസതന്ത്രജ്ഞര്‍ എന്നിവര്‍ക്ക് പുറമെ വിവിധ വൈജ്ഞാനിക മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധിപേര്‍ ഇന്ത്യയിലുണ്ടായിരുന്നു. ആര്യഭട്ട, ബ്രഹ്മപുത്രന്‍, ഭാസ്‌കരന്‍, വരാഹമിഹിരന്‍, ചരകന്‍, ശുശ്രുതന്‍ തുടങ്ങിയവരുടെ പേരുകള്‍ നമുക്ക് ഓര്‍ത്തെടുക്കാനാവുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഇരുമ്പ്, ഉരുക്ക്, ലോഹങ്ങള്‍ തുടങ്ങിയവ നിര്‍മിക്കാന്‍ നമുക്ക് അറിയാമായിരുന്നു. യുവാക്കള്‍ നമ്മുടെ ചരിത്രത്തില്‍ നിന്നാണ് ഊര്‍ജ്ജം ഉള്‍ക്കൊള്ളേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.