ചെന്നൈ: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ നടപടിയുമായി ബിജെപി. സംസ്ഥാനത്തെ എട്ട് ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. തിരുനെല്‍വേലി, നാഗപട്ടണം, ചെന്നൈ വെസ്റ്റ്, നോര്‍ത്ത് ചെന്നൈ, കോയമ്പത്തൂര്‍ സിറ്റി, ഈറോഡ് നോര്‍ത്ത്, തിരുവണ്ണാമലൈ നോര്‍ത്ത് ജില്ലാ കമ്മിറ്റികളാണ് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പിരിച്ചുവിട്ടത്.
ഇത്തവണ ബിജെപി തനിച്ചാണ് മത്സരിച്ചത്. സംസ്ഥാനത്താകെ കോര്‍പ്പറേഷനുകളില്‍ 22 സീറ്റുകളിലേക്കും മുനിസിപ്പാലിറ്റികളില്‍ 56 സീറ്റുകളിലും ടൗണ്‍ പഞ്ചായത്തുകളില്‍ 230 സീറ്റുകളിലും എട്ട് ടൗണ്‍ പഞ്ചായത്തുകളുടെ അധ്യക്ഷ സ്ഥാനവുമാണ് ബിജെപിക്ക് ലഭിച്ചത്. ബിജെപിക്ക് എംഎല്‍എയുള്ള കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ഒരു സീറ്റുപോലും ജയിക്കാനായില്ല. തുടര്‍ന്ന് കോയമ്പത്തൂര്‍ ജില്ലാ കമ്മിറ്റി പൂര്‍ണമായും പിരിച്ചുവിട്ടു.
ജില്ലാ പ്രസിഡന്റ് അടക്കം ഭാരവാഹികളെ നീക്കി. കോയമ്പത്തൂര്‍ കോര്‍പ്പറേഷനില്‍ സ്ഥിരമായി കൗ ണ്‍സിലര്‍ സ്ഥാനം നേടിയിരുന്ന ബിജെപിക്ക് ഇത്തവണ ഒരു സീറ്റ് പോലും നേടാനായില്ല.