X

ട്രെയിനിലെ രാത്രി യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ വരുന്നു

രാത്രിയില്‍ ട്രെയിനില്‍ പാലിക്കേണ്ട നിര്‍ദേശവുമായി റെയില്‍വേ. രാത്രി പത്ത് മണിക്ക് ശേഷമുള്ള നിയന്ത്രണങ്ങളാണ് റെയില്‍വേ പുതിയ നിയന്ത്രണത്തില്‍ പറയുന്നത്. നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നു. ട്രെയിനുകളില്‍ പൊതു മര്യാദ പാലിക്കണം. പുകവലി, മദ്യപാനം, യാത്രക്കാരുടെ സ്വീകാര്യതക്കെതിരായ പ്രവര്‍ത്തനങ്ങള്‍ എന്നിവ യാത്രയില്‍ അനുവദനീയമല്ലെന്നും റെയില്‍വേ നിയമത്തില്‍ സൂചിപ്പിക്കുന്നു.

രാത്രി യാത്രക്കാര്‍ക്കായുള്ള റെയില്‍വേയുടെ നിയമങ്ങള്‍:

1. രാത്രി 10 മണിക്ക് ശേഷം ടിക്കറ്റ് പരിശോധിക്കാന്‍ ടിടിഇക്ക് വരാന്‍ കഴിയില്ല.

2. രാത്രിയില്‍ തെളിച്ചിരിക്കുന്ന ലൈറ്റുകള്‍ ഒഴികെ മറ്റു ലൈറ്റുകള്‍ അണക്കണം.

3. കൂട്ടമായി യാത്ര ചെയ്യുന്നവര്‍ക്ക് രാത്രി 10മണിക്ക് ശേഷം ആശയവിനിമയം നടത്താന്‍ കഴിയില്ല.

4. മിഡില്‍ ബെര്‍ത്ത് യാത്രക്കാരന്‍ സീറ്റ് നിവര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചാല്‍ താഴെ ബര്‍ത്തിലിരിക്കുന്നവര്‍ എതിര്‍ക്കാന്‍ പാടുള്ളതല്ല.

5. രാത്രി 10 മണിക്ക് ശേഷം ട്രെയിനില്‍ ഭക്ഷണം വില്‍ക്കാന്‍ പാടില്ല. എന്നാല്‍ ഇ- കാറ്ററിംഗ് സേവനങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

webdesk11: