മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ചു സിപിഎം രേഖ. നേതാക്കളുടെ കുടുംബത്തിനുനേരെ ഉയര്‍ന്ന ആരോപണം രേഖയിലൂടെ കീഴ്ഘടകങ്ങളില്‍ വിശദീകരിക്കുന്നത് അപൂര്‍വം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കീഴ്ഘടകങ്ങൾക്കു നൽകിയ രേഖയിലാണ് എക്സാലോജിക്കിനെ ന്യായീകരിക്കുന്നത്.
അതിനിടെ, വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് കമ്പനി കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി തിങ്കളാഴ്ച പരിഗണിക്കും.