X

തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസ്; വിധിയില്‍ തൃപ്തയല്ല, അപ്പീല്‍ പോകും: അനീഷിന്റെ ഭാര്യ ഹരിത

തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത. ലഭിച്ച ശിക്ഷയില്‍ തൃപ്തയല്ലെന്നും വധശിക്ഷ തന്നെ വേണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് ഹരിത പറഞ്ഞു.

ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ സുരേഷിനെയും ഹരിതയുടെ അച്ഛനും രണ്ടാം പ്രതിയുമായ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവു വിധിച്ചത്. പ്രതികള്‍ക്ക് അരലക്ഷം രൂപ പിഴയും ചുമത്തി. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് വധശിക്ഷയായിരുന്നെന്നും ഹരിത പറഞ്ഞു. വിചാരണ ഘട്ടത്തില്‍ തന്നെയും കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നെന്നും സര്‍ക്കാരുമായി സംസാരിച്ച് അപ്പീലുമായി മുന്നോട്ടുപോകുമെന്നും ഹരിത പറഞ്ഞു.

 

 

webdesk17: