ഹൈദരാബാദ്: കാന്‍സര്‍ മാറണമെങ്കില്‍ കള്ളുകുടി ശീലമാക്കിയാല്‍ മതിയെന്ന് തെലുങ്കാന എക്‌സൈസ് മന്ത്രി ശ്രീനിവാസ് ഗൗഡ്. രോഗം വരുന്നതിന് തടയാനും വന്ന രോഗം മാറാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാന്‍സര്‍ കൂടാതെ 14 രോഗങ്ങള്‍ മാറ്റാനും കള്ളിന് ശക്തിയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതൊക്കെ വിദഗ്ധര്‍ നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സ്വാതന്ത്രസമര സേനാനിയായിരുന്ന സര്‍വായ് പപ്പണ്ണയുടെ പ്രതിമ ജംഗാവോണ്‍ ജില്ലയില്‍ അനാച്ഛാദനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ കള്ള് മാഹാത്മ്യത്തെക്കുറിച്ചുള്ള പ്രഭാഷണം.
പനയുടെ എല്ലാസത്തും കള്ളിലും അടങ്ങിയിരിക്കുന്നത്ുകൊണ്ടാണ് കള്ളിന് ഈ ഗുണങ്ങള്‍ കിട്ടിയത്. പണ്ട് പാവപ്പെട്ടവര്‍ മാത്രമാണ് കള്ള് കുടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ബെന്‍സ് കാറില്‍ സഞ്ചരിക്കുന്നവര്‍ പോലും കള്ള് കുടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കള്ള് ചെത്തിനെ ഒരു തോഴിലാക്കി പ്രഖ്യാപിക്കാനുള്ള നീക്കം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.