X

‘ദ കേരള സ്റ്റോറി’ കേരളത്തിലെ ഭൂരിപക്ഷം തിയേറ്ററുകളും പ്രദർശിപ്പിക്കില്ല ; പിന്മാറിയത് മുപ്പതോളം തിയേറ്ററുകൾ

പ്രതിഷേധങ്ങൾ വകവയ്ക്കാതെ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്ന കേരളത്തിനെതിരെയുള്ള സംഘപരിവാർ ഗൂഢാലോചനാ ചിത്രം ‘ദി കേരള സ്റ്റോറി’ യുടെ പ്രദർശനത്തിൽ നിന്ന് കേരളത്തിലെ ഭൂരിപക്ഷം തിയേറ്ററുകൾ പിന്മാറിയതായി സൂചന.കേരളത്തിൽ 50 സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ വിതരണക്കാരുമായി കരാറിലെത്തിയെങ്കിലും റിലീസിന്റെ തൊട്ടുതലേന്ന് പലരും പിന്മാറി. 17 സ്‌ക്രീനുകളിൽ മാത്രമാണ് സിനിമ പ്രദർശനത്തിനെത്തുന്നതെന്നാണ് ഒടുവിലത്തെ വിവരം. ഇതിൽത്തന്നെ എത്ര തിയേറ്ററുകളിൽ അവസാന നിമിഷം പ്രദർശനമുണ്ടാകുമെന്നതിൽ ഉറപ്പില്ല. പിവിആർ ഉൾപ്പെടെയുള്ള പ്രമുഖ മൾട്ടിപ്ലെക്സുകൾ പിന്മാറിയതായി  ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പലരും സോഷ്യൽ മീഡിയയിൽ വിവരം പങ്കുവെച്ചിട്ടുണ്ട്.

ഇതിനിടെ ‘ദി കേരള സ്റ്റോറി’ യുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇസ്ലാമിക് ഗേൾസ് ഓർഗനൈസേഷന്‍റേതടക്കം വിവിധ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ സെന്‍റർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് കോടതി വിശദീകരണം തേടിയിരുന്നു. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ സിബിഎഫ്സി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും

webdesk15: