X

‘ദി കേരള സ്റ്റോറി’ പ്രദർശനത്തിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പ്രതിഷേധങ്ങൾ വകവയ്ക്കാതെ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്ന കേരളത്തിനെതിരെയുള്ള സംഘപരിവാർ ഗൂഢാലോചനാ ചിത്രം ‘ദി കേരള സ്റ്റോറി’ യുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇസ്ലാമിക് ഗേൾസ് ഓർഗനൈസേഷന്‍റേതടക്കം വിവിധ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ സെന്‍റർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് കോടതി വിശദീകരണം തേടിയിരുന്നു. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ സിബിഎഫ്സി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും.

webdesk15: